Posts

Showing posts from August, 2020

Twenty 20 Kottayam - WhatsApp Group Rules

Image
 Group Rules 1.  കൂട്ടായ്മയുടെ ടെലഗ്രാം ഗ്രൂപ്പില്‍ ചേരുന്ന എല്ലാവരും തങ്ങളുടെ  മൊബൈല്‍ നാം, പേര്, പഞ്ചായത്ത്‌/നഗരസഭ , വാര്‍ഡ്‌   ജോലി  എന്നിവ പറയേണ്ടതാണ്. 2. ഈ ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ചേര്‍ന്ന പോസ്റ്റ്‌ / വീഡിയോ മാത്രമേ അനുവദിക്കൂ. 3. കോട്ടയം നഗരസഭയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം. 4. +ve ആയി അഭിപ്രായങ്ങള്‍ പറയുക; നെഗറ്റീവ് ആയി സംസാരിക്കുന്നവരെ ഒഴിവാക്കും.   5.  പരമാവധി ടൈപ്പ് ചെയ്ത് അഭിപ്രായം പറയുക. അത്യാവശ്യ ഘട്ടത്തില്‍ മാത്രം വോയ്സ് ഇടുക. അത് ഒരു കാരണവശാലും ഒന്നര മിനിറ്റില്‍ കൂടാന്‍ പാടുള്ളതല്ല.  ആരോഗ്യകരമായ സംവാദം മാത്രം നടത്തുക. 6. കോട്ടയം നഗരസഭയ്ക്കും ജില്ലയ്ക്കും പുറത്തുള്ള ആളുകള്‍ക്ക് അവര്‍ക്ക് താല്പര്യം ഉള്ളിടത്തോളം ഈ ഗ്രൂപ്പില്‍ തുടരാവുന്നതാണ്.   7. കോട്ടയത്തിന് ഒരു മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ട്വന്റി 20 കോട്ടയം ജനകീയ കൂട്ടായ്മ തുടങ്ങിയിരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പ് ആയതിനാലാണ് "20-20 കോട്ടയം" എന്ന് പേരിട്ടിരിക്കുന്നത്. കിഴക്കമ്പലം ഞങ്ങളുടെ ഒരു പ്രചോദനം മാത്രമാണ്, അല്ലാതെ ട്വന്റി-20 കിഴക്കമ്പലവുമായി ഇത

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

Image
  ട്വന്റി-20 കോട്ടയം ജനകീയ കൂട്ടായ്മ അധികാരത്തില്‍ വന്നാല്‍ നഗരസഭയിലെ ഓരോ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും. വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ വാങ്ങുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ ഇവിടെ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. അതാത് ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പിറ്റേ ദിവസം നഗരസഭ ഓഫീസില്‍ നല്‍കി ആയതിന്റെ രസീത് വാര്‍ഡ്‌ ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് കളക്റ്റ് ചെയ്യാന്‍ സാധിക്കും വിധമാണ് വാര്‍ഡ്‌ ഓഫീസ് പ്രവര്‍ത്തിക്കുക. അതാത് വാര്‍ഡിലെ വാര്‍ഡ്‌ സഭാ യോഗങ്ങളുടെ മിനിട്സും വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും എല്ലാം ഇവിടെ നിന്നും അറിയാന്‍ സാധിക്കും.   തുടക്കത്തില്‍ ഈവനിംഗ് സമയം മാത്രമാകും ഇത് പ്രവര്‍ത്തിക്കുക. ജോലിക്കാര്‍ക്ക് അവധി എടുക്കാതെ തന്നെ നഗരസഭ സേവനങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായകമാകും.കോട്ടയം നഗരസഭയില്‍ ആകെ 52 വാര്‍ഡുകള്‍ ആണുള്ളത്. ട്വന്റി -20 കോട്ടയം ജനകീയ കൂട്ടായ്മയില്‍ അംഗമാകാനുള്ള വാട്ട്സാപ്പ്  ഗ്രൂപ്പ് ലിങ്ക്. https://chat.whatsapp.com/JLHYbSaGZouLEHbiMzcWwx

കോട്ടയം നഗരസഭ സാലറി ചലഞ്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രം

മഹാപ്രളയം: കോട്ടയം നഗരസഭ സാലറി ചലഞ്ചിലൂടെ പിരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രം. 2018-ലെ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരിതബാധിതരെ അടിയന്തിരമായി സഹായിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരില്‍ നിന്നും 2018 സെപ്റ്റംബറില്‍ ശേഖരിച്ച 6.95 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനാണ് നഗരസഭ ഗുരുതര വീഴ്ച വരുത്തിയത്. പിരിച്ച തുകയുടെ ചെക്ക് എഴുതി പെയ്മെന്റ് പാസ്സാക്കിയെങ്കിലും ട്രെഷറിയില്‍ സമര്‍പ്പിച്ചിച്ചത് ഒരു വര്‍ഷം കഴിഞ്ഞാണ്. സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നല്‍കാന്‍ വൈകിയത് വിവാദമായപ്പോഴാണ് നഗരസഭയ്ക്കും ബോധം ഉദിച്ചത്.   പ്രളയബാധിതരെ സഹായിക്കാന്‍ കിടപ്പ് രോഗികള്‍ തങ്ങള്‍ക്ക് ലഭിച്ച സാമൂഹ്യക്ഷേമ പെന്‍ഷനും കൊച്ചുകുട്ടികള്‍ മിട്ടായി കാശും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒരു നാട്ടിലാണ് കോട്ടയം നഗരസഭയുടെ ഈ ഗുരുതര വീഴ്ച എന്നോര്‍ക്കുക. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്. നഗരസഭയിലെ കെ

രണ്ടര രൂപയ്ക്ക് കോട്ടയം നഗരസഭ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികള്‍.

രണ്ടര രൂപയ്ക്ക് കോട്ടയം നഗരസഭ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികള്‍. സ്ക്വയര്‍ ഫീറ്റിന് രണ്ടര രൂപ മാസ വാടകയ്ക്ക് കോട്ടയം നഗരത്തില്‍ കടമുറി കിട്ടുമോ എന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ സംശയം തോന്നിയേക്കാം. എന്നാല്‍ ഞെട്ടണ്ട, നഗരസഭ കൊടുത്തിട്ടുണ്ട്. നഗരസഭ വക കഞ്ഞിക്കുഴി ഷോപ്പിംഗ് കോംപ്ലക്സില്‍ 3024 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന 16, 19, 20 എന്നീ നമ്പര്‍ മുറികള്‍ മാമന്‍ വര്‍ഗീസ്‌ എന്നയാള്‍ക്ക്  A&A പ്രിന്റെഴ്സ് എന്ന സ്ഥാപനം നടത്താന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത് കേവലം 7703/- രൂപ മാസ വാടകയ്ക്കാണ്.  മുനിസിപ്പാലിറ്റിയുടെ ധനകാര്യ സ്ഥിരം സമിതി ഈ മുറികളുടെ പ്രതിമാസ വാടക 2011-ല്‍  അടിക്ക് പത്ത് രൂപ വെച്ച് 30,240/- ആയി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും പഴയ 2.50 നിരക്കില്‍ തന്നെയാണ് നഗരസഭ ഇപ്പോഴും ഈടാക്കുന്നത്.  അതായത്, പ്രതിമാസം 22537 രൂപ വെച്ച് നാളിതുവരെ 24 ലക്ഷത്തിലധികം നഗരസഭയ്ക്ക് നഷ്ടം. അഥവാ ഇതാരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന ചോദ്യമാണ് കൂടുതല്‍ പ്രസക്തമാകുന്നത്.  ഇങ്ങനെ എത്രയോ മുറികള്‍.  ഈ രീതിയില്‍ അനേക കോടികള്‍ ആണ് നഗരസഭയ്ക്ക് നഷ്ടം ഉണ്ടായി കൊണ്ടിരിക്കുന്നത്.  എന്ന് വെച്ചാല്‍ പൊതുജനങ്

എന്താണ് ഒരു നാടിന്റെ വികസനം ?

എന്താണ് ഒരു നാടിന്റെ വികസനം ? ശ്രീ  Biju V Jacob  എഴുതിയ കാലിക പ്രസക്തിയേറെയുള്ള ഏവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം. നഗരങ്ങളിലെ തിരക്ക് ട്രാഫിക് കുരുക്കുകൾ നിയന്ത്രിക്കാൻ ഇന്ന് നമ്മളെ ഭരിക്കുന്ന സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്നത് വിദേശത്ത് കാണുന്ന മാതൃകകളാണ് അതുകൊണ്ടാണ് റോഡ് വീതി 4 വരിപ്പാതയിലൂടെയും 8 ഉം 10 ഉം വരി പാതയിലൂടെയും ഫ്ലൈ ഓ വറി ലൂടെയും ഒക്കെ പരിഹരിക്കാം എന്ന സ്വപ്നം ഇവർ ജനങ്ങളോട് പങ്കുവയ്ക്കുന്നത് .ജനങ്ങളും രണ്ടാമതൊരു ചിന്തയില്ലാതെ ആ ശരിയാണ് ഇത് തന്നെയാണ് മാർഗ്ഗം എന്ന തീരുമാനത്തിൽ എത്തുന്നത് . സത്യത്തിൽ എന്തുകൊണ്ടാണ് നഗരത്തിൽ തിരക്കുണ്ടാവുന്നത് എന്ന് നമ്മൾ ഒന്നാലോചിക്കണം .നഗരത്തിൽ നമ്മൾ കണ്ടുമുട്ടുന്ന 10 പേരോട് നിങ്ങൾ കോട്ടയം നഗരത്തിൽ താമസിക്കുന്ന ഒരാളാണോ എന്ന ചോദിച്ചാൽ അതിൽ 8 പേരും നിങ്ങൾക്ക് ഉത്തരം തരുന്നത് അല്ല എന്നായിരിക്കും .ചിലർ കോട്ടയം ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ താമസിക്കുന്നവരായിരിക്കും അല്ലെങ്കിൽ ജില്ലക്ക് പുറത്തുള്ള മറ്റ്  ജില്ലയിലുള്ളവരായിരിക്കും ഇത് കോട്ടയത്തുമാത്രമല്ല എല്ലാ നഗരത്തിലെയും  അവസ്ഥയാണ് . ഇത് മറ്റൊരു രീതിയിൽ നിങ്ങൾക്ക് പരിശോധിക്കാം നിങ്ങൾ ഒരു ഗ്രാമത്

കടമുറികളുടെ വാടക പുതുക്കാത്തത് മൂലം നഗരസഭയ്ക്ക് ഉണ്ടാകുന്നത് അനേക കോടികളുടെ നഷ്ടം

കോട്ടയം നഗരസഭ വാടകയ്ക്ക് നല്കിയിരിക്കുന്ന കടമുറികളുടെ വാടക പുതുക്കാത്തത് മൂലം നഗരസഭയ്ക്ക് ഉണ്ടാകുന്നത് അനേക കോടികളുടെ നഷ്ടം. മുനിസിൽ കൗൺസിൽ പുതുക്കി നിര്‍ണയിച്ചത് പ്രകാരമുള്ള നഗരത്തിലെ വിവിധ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളുടെ വാടകയാണ്  വര്‍ഷങ്ങളായി നഗരസഭ ഈടാക്കാത്തത്. കടമുറികൾ വാടക് നൽകിയവർക്ക് നിലവിലെ പ്രതിമാസ വാടകയിൽ 10% വര്‍ധനവ് വരുത്തി വാടകക്കാലാവധി 2  വര്‍ഷത്തേക്ക് നീട്ടി നൽകയാണ് ചെയ്യേണ്ടത്. എന്നാല്‍ പ്രസ്തുത നപടിക്രമം യഥാസമയം  നിർവഹിക്കുകയാ, നിര്‍വഹിച്ചാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാബല്യത്തില്‍ ഇരുന്ന നിരക്കില്‍ തന്നെ വാടക ഈടാക്കി പോരുകയുമാണ് നഗരസഭ ചെയ്ത് പോരുന്നതെന്ന്  വാടക രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ഇപ്പോഴും പ്രതിമാസം 300-ഉം 400-ഉം രൂപ വാടക നല്‍കുന്ന കടമുറികള്‍ നഗരത്തില്‍ ഉണ്ടെന്ന  അറിവ് ഞെട്ടിക്കുന്നതാണ്.   ഇത് സംബന്ധിച്ച് ആക്ഷേപം ഉണ്ടായപ്പോള്‍ നഗരസഭ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. നഗരസഭയുടെ കടമുറികൾ നിയമവിമായി കീഴ് വാടകയ്ക്ക് കൊടുക്കുന്നതിനെ പറ്റി ആക്ഷേപം ഉണ്ടായതിനാല്‍ ആയത്

കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 2

Image
കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നഗരത്തിന് പുറത്തേക്ക് മാറ്റിയത് ജോസ്കോ ജ്യൂവലറിക്ക് വേണ്ടിയാണെന്ന് എത്രപേര്‍ക്ക് അറിയാം? കോട്ടയംകാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആ കഥ കേട്ടോളൂ, സംഗതി ബഹുകേമമാണ്. 1970-ലാണ് നമ്മുടെ കഥയുടെ തുടക്കം. ഇപ്പോള്‍ ജോസ്കോ ജ്യൂവലറി  പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി മുനിസിപ്പല്‍ ഷോപ്പിംഗ് കോമ്പ്ലക്സ് നില്‍ക്കുന്ന സ്ഥലവും തൊട്ടടുത്ത സ്ഥലങ്ങളും ഒക്കെ പണ്ട് സര്‍ക്കാര്‍ വകയായിരുന്നു. ഇന്നത്തെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തായായിരുന്നു അന്ന് മിനി സിവില്‍ സ്റ്റേഷനും വെസ്റ്റ്  പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്തിരുന്നത്.    നഗരസഭയ്ക്ക് ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കാനാ യി ഈ രണ്ട് സ്ഥലങ്ങളും (96.851 സെന്റ്‌ ) വിട്ട് തരണം എന്നാവശ്യപ്പെട്ട് 1970-ല്‍ നഗരസഭ ചെയര്‍മാന്‍ സര്‍ക്കാരിനെ സമീപിച്ചു. ഒന്‍പത് വര്‍ഷം നീണ്ട ആലോചനയ്ക്ക് ശേഷം 1979-ല്‍ നിബന്ധനകളോടെ ആ സ്ഥലങ്ങള്‍ നഗരസഭയ്ക്ക് കൈമാറി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോള്‍  മിനി സിവില്‍ സ്റ്റേഷനും കോടിമതയില്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്ന  സ്ഥലങ്ങള്‍

കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 1

Image
പാ ലമായാലും കെട്ടിടമായാലും അത് പണിയുമ്പോഴാണ് പൊതുവേ അഴിമതി നടക്കാറുള്ളത്. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തി നടത്താതിരുന്നാല്‍, അതിന് ഒരു രൂപ പോലും ഖജനാവില്‍ നിന്നും ചിലവഴിക്കാതിരുന്നാല്‍, എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നതിന് വേറിട്ട മാതൃകയാവുകയാണ് കോട്ടയം നഗരസഭ. സംഗതി മറ്റൊന്നുമല്ല, കോട്ടയം നഗരത്തിന്റെ ഏറ്റവും ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സാണ് കഥയിലെ പൊന്‍മുട്ടയിടുന്ന താറാവ്. ഏഴ് നിലയ്ക്കുള്ള ഫൌണ്ടേഷനുള്ള ഈ കെട്ടിടത്തില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള രണ്ട് നിലയിലുമായി 10,500 സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണം ഉണ്ട്. അതില്‍ നിന്നും മാസം രണ്ടരലക്ഷത്തിലധികം വാടകയിനത്തില്‍ ലഭിക്കുന്നുമുണ്ട്. (Apprx 24/- per sq.feet) ശേഷിച്ച അഞ്ച് നിലകള്‍ കൂടി പണിതാല്‍ മാസം കുറഞ്ഞത് 6-7 ലക്ഷം രൂപ നഗരസഭയ്ക്ക് അധിക വരുമാനം ലഭിക്കേണ്ടതാണ്. പണിയാന്‍ ബഡ്ജറ്റില്‍ പണമൊക്കെ നീക്കി വെയ്ക്കും പക്ഷെ, ജന്മം ചെയ്‌താല്‍ പണിയൂല്ല. മുനിസിപ്പല്‍ കോമ്പ്ലക്സ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കും ഇഷ്ടം പോലെ കടകളൊക്കെയുള്ള വല്ലപ്പോഴും ഒന്ന

അധികാരം ജനങ്ങളിലേക്ക്

Image
അധികാര വികേന്ദ്രീകരണം അഥവാ അധികാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് രാജ്, നഗരപാലികാ സംവിധാനങ്ങള്‍ക്ക് രാജ്യം രൂപം നല്‍കിയത്. പ്രാദേശിക ഭരണത്തില്‍  ഓരോ പൗരനും പങ്കാളിയാകുമ്പോള്‍ (പങ്കാളിത്ത ജനാധിപത്യം) മാത്രമേ പ്രാദേശിക ഭരണകൂടം സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമായി തീരുകയുള്ളൂ എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനായി വിപുലമായ അധികാരങ്ങളോടെ ഗ്രാമസഭകള്‍ക്കും വാര്‍ഡ്‌ സഭകള്‍ക്കും നാം  രൂപം നല്‍കി. പക്ഷേ, ആത്യന്തികമായി എന്താണ് സംഭവിച്ചത്? അധികാരങ്ങളും അവകാശങ്ങളും വാര്‍ഡ്‌ മെംബര്‍ / കൌണ്‍സിലറിലും അവരുടെ പാര്‍ട്ടിക്കാരിലുമായി മാത്രം ചുരുങ്ങി. ഗ്രാമ / വാര്‍ഡ്‌ സഭകള്‍ അട്ടിമറിക്കപ്പെട്ടു.   ഗുണഭോക്തൃ പട്ടിക അതാത് പാര്‍ട്ടി നേതാക്കള്‍ വീട്ടിലിരുന്ന് തയ്യാറാക്കും. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഓരോ പദ്ധതിയുടെ ആനുകൂല്യങ്ങളും ചുരുക്കം ചില ആളുകളിലേക്ക് മാത്രമായി ചുരുങ്ങി. പാവപ്പെട്ടവന്റെ അവകാശം മെമ്പറുടെ ഔദാര്യമാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതില്ലേ എന്ന് നമ്മള്‍ ഓരോരുത്തരം ചിന്തിക്കണം. ഏതൊരു പദ്ധതിയും കമ്മീഷന്‍ കിട്ടുന്ന ഏര്‍പ്പാടായി മാറി. പല പഞ്ചായത്തുകളുടേയ