കോട്ടയം നഗരസഭ സാലറി ചലഞ്ച് തുക ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രം
മഹാപ്രളയം: കോട്ടയം നഗരസഭ സാലറി ചലഞ്ചിലൂടെ പിരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് ഒരു വര്‍ഷം കഴിഞ്ഞ് മാത്രം.
2018-ലെ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ദുരിതബാധിതരെ അടിയന്തിരമായി സഹായിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരില്‍ നിന്നും 2018 സെപ്റ്റംബറില്‍ ശേഖരിച്ച 6.95 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനാണ് നഗരസഭ ഗുരുതര വീഴ്ച വരുത്തിയത്. പിരിച്ച തുകയുടെ ചെക്ക് എഴുതി പെയ്മെന്റ് പാസ്സാക്കിയെങ്കിലും ട്രെഷറിയില്‍ സമര്‍പ്പിച്ചിച്ചത് ഒരു വര്‍ഷം കഴിഞ്ഞാണ്. സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CMDRF) നല്‍കാന്‍ വൈകിയത് വിവാദമായപ്പോഴാണ് നഗരസഭയ്ക്കും ബോധം ഉദിച്ചത്.
പ്രളയബാധിതരെ സഹായിക്കാന്‍ കിടപ്പ് രോഗികള്‍ തങ്ങള്‍ക്ക് ലഭിച്ച സാമൂഹ്യക്ഷേമ പെന്‍ഷനും കൊച്ചുകുട്ടികള്‍ മിട്ടായി കാശും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഒരു നാട്ടിലാണ് കോട്ടയം നഗരസഭയുടെ ഈ ഗുരുതര വീഴ്ച എന്നോര്‍ക്കുക. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണങ്ങളില്‍ ഒന്ന് മാത്രമാണിത്.
നഗരസഭയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി-20 കോട്ടയം ജനകീയ കൂട്ടായ്മ ഇത്തവണ കോട്ടയത്ത് നഗരസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
20-20 കോട്ടയം - നഗരസഭയിലെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
20-20 കോട്ടയം - നഗരസഭയിലെ ഫേയ്സ്ബുക്ക് ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Comments
Post a Comment