രണ്ടര രൂപയ്ക്ക് കോട്ടയം നഗരസഭ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികള്‍.

രണ്ടര രൂപയ്ക്ക് കോട്ടയം നഗരസഭ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികള്‍.

സ്ക്വയര്‍ ഫീറ്റിന് രണ്ടര രൂപ മാസ വാടകയ്ക്ക് കോട്ടയം നഗരത്തില്‍ കടമുറി കിട്ടുമോ എന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ സംശയം തോന്നിയേക്കാം. എന്നാല്‍ ഞെട്ടണ്ട, നഗരസഭ കൊടുത്തിട്ടുണ്ട്.

നഗരസഭ വക കഞ്ഞിക്കുഴി ഷോപ്പിംഗ് കോംപ്ലക്സില്‍ 3024 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന 16, 19, 20 എന്നീ നമ്പര്‍ മുറികള്‍ മാമന്‍ വര്‍ഗീസ്‌ എന്നയാള്‍ക്ക്  A&A പ്രിന്റെഴ്സ് എന്ന സ്ഥാപനം നടത്താന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത് കേവലം 7703/- രൂപ മാസ വാടകയ്ക്കാണ്.  മുനിസിപ്പാലിറ്റിയുടെ ധനകാര്യ സ്ഥിരം സമിതി ഈ മുറികളുടെ പ്രതിമാസ വാടക 2011-ല്‍  അടിക്ക് പത്ത് രൂപ വെച്ച് 30,240/- ആയി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും പഴയ 2.50 നിരക്കില്‍ തന്നെയാണ് നഗരസഭ ഇപ്പോഴും ഈടാക്കുന്നത്.  അതായത്, പ്രതിമാസം 22537 രൂപ വെച്ച് നാളിതുവരെ 24 ലക്ഷത്തിലധികം നഗരസഭയ്ക്ക് നഷ്ടം. അഥവാ ഇതാരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന ചോദ്യമാണ് കൂടുതല്‍ പ്രസക്തമാകുന്നത്.  ഇങ്ങനെ എത്രയോ മുറികള്‍.  ഈ രീതിയില്‍ അനേക കോടികള്‍ ആണ് നഗരസഭയ്ക്ക് നഷ്ടം ഉണ്ടായി കൊണ്ടിരിക്കുന്നത്.  എന്ന് വെച്ചാല്‍ പൊതുജനങ്ങളുടെ പണമാണ് അടിച്ച് മാറ്റപ്പെടുന്നത് എന്ന് സാരം.

സത്യസന്ധരും ഇച്ഛാശക്തിയുമുള്ള വ്യക്തികളെ നഗരസഭ ഇലക്ഷനില്‍ തിരഞ്ഞെടുത്താല്‍ അനേക കോടികളുടെ ഇത്തരം വരുമാന ചോര്‍ച്ചകള്‍ തടയാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി അങ്ങനെ ലഭിക്കുന്ന തുക കൊണ്ട് കിഴക്കമ്പലത്ത് സാധ്യമായ രീതിയിലുള്ള വികസനം കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കാനും സാധിക്കും. അങ്ങനെയൊരു ലക്ഷ്യത്തോടെയാണ് 20-20 കോട്ടയം ജനകീയ കൂട്ടായ്മ ഇത്തവണ കോട്ടയത്ത് നഗരസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്

Comments

  1. Idea is good. Corruption and favouritism should be wiped out from KOTTAYAM municipality.

    ReplyDelete

Post a Comment

Popular posts from this blog

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം

Twenty 20 Kottayam - WhatsApp Group Rules