Twenty 20 Kottayam - WhatsApp Group Rules

 Group Rules


1.  കൂട്ടായ്മയുടെ ടെലഗ്രാം ഗ്രൂപ്പില്‍ ചേരുന്ന എല്ലാവരും തങ്ങളുടെ  മൊബൈല്‍ നാം, പേര്, പഞ്ചായത്ത്‌/നഗരസഭ , വാര്‍ഡ്‌   ജോലി  എന്നിവ പറയേണ്ടതാണ്.

2. ഈ ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ചേര്‍ന്ന പോസ്റ്റ്‌ / വീഡിയോ മാത്രമേ അനുവദിക്കൂ.

3. കോട്ടയം നഗരസഭയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം.

4. +ve ആയി അഭിപ്രായങ്ങള്‍ പറയുക; നെഗറ്റീവ് ആയി സംസാരിക്കുന്നവരെ ഒഴിവാക്കും.  

5.  പരമാവധി ടൈപ്പ് ചെയ്ത് അഭിപ്രായം പറയുക. അത്യാവശ്യ ഘട്ടത്തില്‍ മാത്രം വോയ്സ് ഇടുക. അത് ഒരു കാരണവശാലും ഒന്നര മിനിറ്റില്‍ കൂടാന്‍ പാടുള്ളതല്ല.  ആരോഗ്യകരമായ സംവാദം മാത്രം നടത്തുക.

6. കോട്ടയം നഗരസഭയ്ക്കും ജില്ലയ്ക്കും പുറത്തുള്ള ആളുകള്‍ക്ക് അവര്‍ക്ക് താല്പര്യം ഉള്ളിടത്തോളം ഈ ഗ്രൂപ്പില്‍ തുടരാവുന്നതാണ്.  

7. കോട്ടയത്തിന് ഒരു മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ട്വന്റി 20 കോട്ടയം ജനകീയ കൂട്ടായ്മ തുടങ്ങിയിരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പ് ആയതിനാലാണ് "20-20 കോട്ടയം" എന്ന് പേരിട്ടിരിക്കുന്നത്. കിഴക്കമ്പലം ഞങ്ങളുടെ ഒരു പ്രചോദനം മാത്രമാണ്, അല്ലാതെ ട്വന്റി-20 കിഴക്കമ്പലവുമായി ഇതിന് ബന്ധമൊന്നുമില്ല.  കിഴക്കമ്പലത്തിന്‍റെ പോസ്റ്റുകള്‍ ടെലഗ്രാം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല. എന്നാല്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പില്‍ അവ ഷെയര്‍ ചെയ്യാവുന്നതാണ്.

8. തങ്ങളുടെ പേര് മറ്റുള്ളവര്‍ക്ക് കാണാനാകും വിധം ടെലഗ്രാം സെറ്റിംഗ്സില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ ഓരോ ചര്‍ച്ചയുടെ തുടക്കത്തിലും അഭിപ്രായത്തോടൊപ്പം സ്വന്തം പേര് കൂടി പറയേണ്ടതാണ്.

9. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, അത് പക്ഷെ ക്രിയാത്മകമായിരിക്കണം. നൂറുകണക്കിന് അംഗങ്ങള്‍ ഉള്ള പൊതു ഗ്രൂപ്പുകള്‍ കൂടാതെ 52 വാര്‍ഡ്‌ ഗ്രൂപ്പുകളും ഒരു എക്സിക്യുട്ടീവ്‌, അഡ്മിന്‍ ഗ്രൂപ്പുകളും ആണ് ഈ കൂട്ടായ്മയ്ക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ളത്. അത്രയും വിപുലമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ അഡ്മിനോട് പരമാവധി സഹകരിക്കുക.

ട്വന്റി -20 കോട്ടയം ജനകീയ കൂട്ടായ്മയില്‍ അംഗമാകാനുള്ള ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്.

https://t.me/Twenty20Kottayam


Facebook Group:
https://www.facebook.com/groups/Twenty20Kottayam/

Comments

  1. ഇനി മുതൽ ലിങ്ക് വഴി ഗ്രൂപ്പിൽ ചേരുന്നവർ ഗ്രൂപ്പ് നിയമങ്ങൾ കർശനമായും പാലിക്കണം. ശുപാർശ ചെയ്ത് ഗ്രൂപ്പിൽ നമ്പർ ഷേയർ ചെയ്യുമ്പോൾ, നിയമങ്ങൾ മനസിലാക്കി ഉറപ്പാക്കിയ ശേഷം ചേർക്കണമെന്ന് പറയുക.

    ReplyDelete
  2. All the best nariya രാഷ്ട്രീയം ഇനിവേണ്ട

    ReplyDelete

Post a Comment

Popular posts from this blog

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം