കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം

ട്വന്റി 20 കോട്ടയം അധികാരത്തിൽ വന്നാൽ കോടിമത പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റും. നഗരത്തിനുള്ളിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക നഗരമാണ് കോട്ടയം. രാത്രിയായാൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും പരിസരപ്രദേശങ്ങളും നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. സന്ധ്യ കഴിഞ്ഞാല് സ്ത്രീകൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. നഗരത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള ബാധ്യത നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും ഉണ്ട്.

നിര്ഭയ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചാല് ഉറപ്പു വരുത്താനാവുന്നതല്ല രാത്രിയില് തനിച്ച് യാത്ര ചെയ്യേണ്ടി
വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വം. കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷന് ടൌണിലേക്ക് മാറ്റുക എന്നതാണ് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ആദ്യമായി ചെയ്യേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച തേര്ഡ് ഐ ന്യൂസിന് അഭിനന്ദനങ്ങൾ. 
 
ട്വൻറി 20 കോട്ടയം അധികാരത്തില് വന്നാല് തിരുനക്കരയില് സ്ഥലം കണ്ടെത്തി കോടിമതയിലെ വെസ്റ്റ് പോലീസ്‌ സ്റ്റേഷന് ടൌണിലേക്ക് മാറ്റും എന്നുറപ്പ് തരുന്നു.

#2020Kottayam -ല് അണി ചേരുന്നതിനായി വാട്ട്സാപ്പ് ചെയ്യുക 9497695596.

Comments

Popular posts from this blog

Twenty 20 Kottayam - WhatsApp Group Rules

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം