Posts

Showing posts with the label ജോസ്കോ

കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 2

Image
കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നഗരത്തിന് പുറത്തേക്ക് മാറ്റിയത് ജോസ്കോ ജ്യൂവലറിക്ക് വേണ്ടിയാണെന്ന് എത്രപേര്‍ക്ക് അറിയാം? കോട്ടയംകാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആ കഥ കേട്ടോളൂ, സംഗതി ബഹുകേമമാണ്. 1970-ലാണ് നമ്മുടെ കഥയുടെ തുടക്കം. ഇപ്പോള്‍ ജോസ്കോ ജ്യൂവലറി  പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി മുനിസിപ്പല്‍ ഷോപ്പിംഗ് കോമ്പ്ലക്സ് നില്‍ക്കുന്ന സ്ഥലവും തൊട്ടടുത്ത സ്ഥലങ്ങളും ഒക്കെ പണ്ട് സര്‍ക്കാര്‍ വകയായിരുന്നു. ഇന്നത്തെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തായായിരുന്നു അന്ന് മിനി സിവില്‍ സ്റ്റേഷനും വെസ്റ്റ്  പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്തിരുന്നത്.    നഗരസഭയ്ക്ക് ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കാനാ യി ഈ രണ്ട് സ്ഥലങ്ങളും (96.851 സെന്റ്‌ ) വിട്ട് തരണം എന്നാവശ്യപ്പെട്ട് 1970-ല്‍ നഗരസഭ ചെയര്‍മാന്‍ സര്‍ക്കാരിനെ സമീപിച്ചു. ഒന്‍പത് വര്‍ഷം നീണ്ട ആലോചനയ്ക്ക് ശേഷം 1979-ല്‍ നിബന്ധനകളോടെ ആ സ്ഥലങ്ങള്‍ നഗരസഭയ്ക്ക് കൈമാറി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോള്‍  മിനി സിവില്‍ സ്റ്റേഷനും കോടിമതയില്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനും സ്ഥ...

കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 1

Image
പാ ലമായാലും കെട്ടിടമായാലും അത് പണിയുമ്പോഴാണ് പൊതുവേ അഴിമതി നടക്കാറുള്ളത്. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തി നടത്താതിരുന്നാല്‍, അതിന് ഒരു രൂപ പോലും ഖജനാവില്‍ നിന്നും ചിലവഴിക്കാതിരുന്നാല്‍, എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നതിന് വേറിട്ട മാതൃകയാവുകയാണ് കോട്ടയം നഗരസഭ. സംഗതി മറ്റൊന്നുമല്ല, കോട്ടയം നഗരത്തിന്റെ ഏറ്റവും ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സാണ് കഥയിലെ പൊന്‍മുട്ടയിടുന്ന താറാവ്. ഏഴ് നിലയ്ക്കുള്ള ഫൌണ്ടേഷനുള്ള ഈ കെട്ടിടത്തില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള രണ്ട് നിലയിലുമായി 10,500 സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണം ഉണ്ട്. അതില്‍ നിന്നും മാസം രണ്ടരലക്ഷത്തിലധികം വാടകയിനത്തില്‍ ലഭിക്കുന്നുമുണ്ട്. (Apprx 24/- per sq.feet) ശേഷിച്ച അഞ്ച് നിലകള്‍ കൂടി പണിതാല്‍ മാസം കുറഞ്ഞത് 6-7 ലക്ഷം രൂപ നഗരസഭയ്ക്ക് അധിക വരുമാനം ലഭിക്കേണ്ടതാണ്. പണിയാന്‍ ബഡ്ജറ്റില്‍ പണമൊക്കെ നീക്കി വെയ്ക്കും പക്ഷെ, ജന്മം ചെയ്‌താല്‍ പണിയൂല്ല. മുനിസിപ്പല്‍ കോമ്പ്ലക്സ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കും ഇഷ്ടം പോലെ കടകളൊക്കെയുള്ള വല്ലപ്പോഴും ഒന്ന...