നഗരസഭാ സ്റ്റാളുകള്‍ ലേലത്തുക ഈടാക്കാതെ നൽകി ക്രമക്കേട് നടത്തിയത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കി.
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ലേലത്തുക ഈടാക്കാതെ നൽകി ഗുരുതര ക്രമക്കേട് നടത്തിയത് സംബന്ധിച്ച് #2020Kottayam വിജിലന് സ് ഡയറക്ടര് ക്ക് പരാതി നല് കി. നഗരസഭയിലെ പല കൗൺസിലർമാരുടെയും ഒത്താശയില് നടന്ന ക്രമക്കേട് സംബന്ധിച്ച പരാതിയുടെ പൂര് ണ രൂപം ചുവടെ. 1. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ഒരു വര് ഷത്തേയ്ക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ച് വര് ഷാവര് ഷം ലേലം ചെയ്ത് നല് കുകയാണ് നഗരസഭ ചെയ്ത് പോരുന്നത്. ബീഫ് സ്റ്റാൾ നമ്പര് 2- വിന് 562500 രൂപയായിരുന്നു നഗരസഭ 2018-19 വര് ഷത്തില് ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. 2. പൊതുലേലത്തിലും പുനർലേലത്തിലും ബീഫ് സ്റ്റാൾ നമ്പര് 2 പോകാതെ വന്നതിനെ തുടർന്ന് നഗരസഭ ഓഫർ ക്ഷണിക്കുകയും വി.സി. ചാണ്ടി, വടമറ്റത്തില് , വടവാതൂർ എന്ന വ്യക്തി മൂന്ന് ലക്ഷം രൂപയുടെ ഓഫര് നല് കുകയുമായിരുന്നു. 28.05.2018 - ലെ 33 ആം നമ്പര് നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം ടി ഓഫര് അംഗീകരിച്ച് നല് കിയിരുന്നു. 3. എന്നാല് ലേല തുക ഈടാക്കാതെ നഗരസഭാ സെക്രട്ടറി 29.05.2018 -ല് R6-32705/17 ആം...