നഗരസഭാ സ്റ്റാളുകള്‍ ലേലത്തുക ഈടാക്കാതെ നൽകി ക്രമക്കേട് നടത്തിയത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കി.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ലേലത്തുക ഈടാക്കാതെ നൽകി ഗുരുതര ക്രമക്കേട് നടത്തിയത് സംബന്ധിച്ച് #2020Kottayam വിജിലന്സ് ഡയറക്ടര്ക്ക് പരാതി നല്കി. നഗരസഭയിലെ പല കൗൺസിലർമാരുടെയും ഒത്താശയില് നടന്ന ക്രമക്കേട് സംബന്ധിച്ച പരാതിയുടെ പൂര്ണ രൂപം ചുവടെ.

 



1. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ഒരു വര്ഷത്തേയ്ക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ച് വര്ഷാവര്ഷം ലേലം ചെയ്ത് നല്കുകയാണ് നഗരസഭ ചെയ്ത് പോരുന്നത്. ബീഫ് സ്റ്റാൾ നമ്പര് 2- വിന് 562500 രൂപയായിരുന്നു നഗരസഭ 2018-19 വര്ഷത്തില് ലേലത്തുകയായി നിശ്ചയിച്ചിരുന്നത്.

2. പൊതുലേലത്തിലും പുനർലേലത്തിലും ബീഫ് സ്റ്റാൾ നമ്പര് 2 പോകാതെ വന്നതിനെ തുടർന്ന് നഗരസഭ ഓഫർ ക്ഷണിക്കുകയും വി.സി. ചാണ്ടി, വടമറ്റത്തില്, വടവാതൂർ എന്ന വ്യക്തി മൂന്ന് ലക്ഷം രൂപയുടെ ഓഫര് നല്കുകയുമായിരുന്നു. 28.05.2018 - ലെ 33 ആം നമ്പര് നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം ടി ഓഫര് അംഗീകരിച്ച് നല്കിയിരുന്നു.

3. എന്നാല് ലേല തുക ഈടാക്കാതെ നഗരസഭാ സെക്രട്ടറി 29.05.2018 -ല് R6-32705/17 ആം നമ്പര് ഉത്തരവ് പ്രകാരം ടി ബീഫ് സ്റ്റാൾ ചാണ്ടിക്ക് കുത്തകാവകാശം നല്കുകയായിരുന്നു. തന്മൂലം മൂന്നുലക്ഷം രൂപ നഗരസഭയ്ക്ക് നഷ്ടം വന്നിട്ടുണ്ട്. ടി ലേലം നടന്നതായോ ഓഫർ നൽകിയതായോ തുക ഈടാക്കിയതായോ യാതൊരു വിവരവും ലേല രജിസ്റ്ററിൽ രേഖപ്പെടുത്താതെയായിരുന്നു ക്രമക്കേട് നടത്തിയത്.

4. പ്രസ്തുത ഫയല് പരിശോധനയ്ക്ക് നൽകണമെന്ന് ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് ആവശ്യപ്പെട്ടെങ്കിലും നഗരസഭ നൽകിയില്ല. പകരം 02.03.2019 -ല് ഫയല് ആരംഭിച്ച് തുടര്നടപടികള് സ്വീകരിച്ച് വരുന്നതായി അറിയിക്കുകയാണ് നഗരസഭാ അധികൃതര് ചെയ്തത്.
5. ബീഫ് സ്റ്റാൾ കൂടാതെ വി. സി. ചാണ്ടി തന്നെ ലേലം കൊണ്ട ആട്ടിറച്ചി കടകളുടെ കാര്യത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. ലേലത്തുക വി. സി. ചാണ്ടിയില് നിന്നും പൂർണമായി ഈടാക്കാതെയാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ടിയാന് 04.05.2018 -ലെ R6-32705/17 ആം നമ്പര് തീരുമാന പ്രകാരം 387500 രൂപയുടെ ലേലം നഗരസഭ കൗണ്സില് അംഗീകരിച്ച് നല്കിയിരുന്നു. എന്നാല്, 30000 രൂപ കുറച്ച് 357500 രൂപ മാത്രമേ ടിയാന് അടച്ചുള്ളൂ.

6. ലേലം കൊണ്ട തുക അടയ്ക്കുന്നില്ല എങ്കില് പുനര്ലേലം നടത്തുകയാണ് നഗരസഭ ചെയ്യേണ്ടിയിരുന്നത്. പകരം, മറ്റുള്ളവരെ ബോധിപ്പിക്കാന് ലേലം നടത്തുകയും അതിന് ശേഷം ലേലം ചെയ്ത വിവരം രജിസ്റ്ററില് രേഖപ്പെടുത്താതെ ക്രമക്കേട് നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. വേറെയും സ്റ്റാളുകള് ഈ രീതിയില് നല്കിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ടി രണ്ട് സ്റ്റാളുകളുടെ കാര്യത്തില് മാത്രം 3,30,000 രൂപ നഗരസഭയ്ക്ക് നഷ്ടം വന്നിട്ടുണ്ട്.

7. വി. സി. ചാണ്ടി എന്ന വ്യക്തിയ്ക്ക് ബീഫ്-ആട്ടിറച്ചി കച്ചവടവുമായി യഥാർത്ഥത്തിൽ യാതൊരുവിധ ബന്ധവുമില്ല എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ലേലം കൊണ്ട ശേഷം അത് മറിച്ച് കൊടുത്ത് വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ടിയാൻ ചെയ്യുന്നത്. നഗരസഭയിലെ പല കൗൺസിലർമാരുമായും അടുത്ത ബന്ധമുള്ള ഇദ്ദേഹം അവരുടെ ഒത്താശയോട് കൂടിയാണ് ഈ ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്.

8. ആകയാല് സമക്ഷത്ത് നിന്നും ദയവുണ്ടായി ടി വിഷയത്തില് വിജിലന്സ് അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് മേല്നടപടികള് ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

#2020Kottayam -ല് അണി ചേരുന്നതിന് വാട്ട്സാപ്പ് ചെയ്യുക: 9497695596

Comments

Popular posts from this blog

Twenty 20 Kottayam - WhatsApp Group Rules

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം