കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 2
കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും നഗരത്തിന് പുറത്തേക്ക് മാറ്റിയത് ജോസ്കോ ജ്യൂവലറിക്ക് വേണ്ടിയാണെന്ന് എത്രപേര്‍ക്ക് അറിയാം? കോട്ടയംകാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആ കഥ കേട്ടോളൂ, സംഗതി ബഹുകേമമാണ്.
1970-ലാണ് നമ്മുടെ കഥയുടെ തുടക്കം. ഇപ്പോള്‍ ജോസ്കോ ജ്യൂവലറി പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി മുനിസിപ്പല്‍ ഷോപ്പിംഗ് കോമ്പ്ലക്സ് നില്‍ക്കുന്ന സ്ഥലവും തൊട്ടടുത്ത സ്ഥലങ്ങളും ഒക്കെ പണ്ട് സര്‍ക്കാര്‍ വകയായിരുന്നു. ഇന്നത്തെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തായായിരുന്നു അന്ന് മിനി സിവില്‍ സ്റ്റേഷനും വെസ്റ്റ് പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്തിരുന്നത്.
നഗരസഭയ്ക്ക് ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കാനാ യി ഈ രണ്ട് സ്ഥലങ്ങളും (96.851 സെന്റ് ) വിട്ട് തരണം എന്നാവശ്യപ്പെട്ട് 1970-ല്‍ നഗരസഭ ചെയര്‍മാന്‍ സര്‍ക്കാരിനെ സമീപിച്ചു. ഒന്‍പത് വര്‍ഷം നീണ്ട ആലോചനയ്ക്ക് ശേഷം 1979-ല്‍ നിബന്ധനകളോടെ ആ സ്ഥലങ്ങള്‍ നഗരസഭയ്ക്ക് കൈമാറി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോള്‍ മിനി സിവില്‍ സ്റ്റേഷനും കോടിമതയില്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനും സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ (ആകെ 93 സെന്റ്) പകരമായി നഗരസഭ സര്‍ക്കാരിനും കൈമാറി. പുതിയ കെട്ടിടം പണിയുന്ന വരെ മിനി സിവില്‍ സ്റ്റേഷനും മറ്റും അവിടെ തന്നെ തുടരാനായിരുന്നു തീരുമാനം.
രാജീവ്ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിനായി A, B എന്നിങ്ങനെ രണ്ട് ബ്ലോക്കുകള്‍ രണ്ട് ഘട്ടമായി നിര്‍മ്മിക്കാനായിരുന്നു നഗരസഭാ തീരുമാനം. ആദ്യ ബ്ലോക്കിന്റെ നിര്‍മ്മാണം 1993-95 കാലഘട്ടത്തിലാണ് നടന്നത്. ഏഴ് നിലയുടെ ഫൌണ്ടേഷന്‍ ആണ് ഇട്ടതെങ്കിലും രണ്ട് നിലകള്‍ മാത്രമാണ് ആദ്യ ബ്ലോക്കില്‍ നിര്‍മ്മിച്ചത്. അതിലെ കടമുറികള്‍ പലരും ലേലം കൊണ്ടെങ്കിലും ജോസ്കോ മുതലാളി പി.എ. ജോസ് അതെല്ലാം തന്ത്രപരമായി തരപ്പെടുത്തി. അങ്ങനെ രാജീവ്ഗാന്ധി മുനിസിപ്പല്‍ ഷോപ്പിംഗ് കോമ്പ്ലക്സ് ജോസ്കോ ഷോപ്പിംഗ് കോമ്പ്ലക്സ് ആയി. മുതലാളിയും നഗരസഭയും തമ്മിലുള്ള 'വിശുദ്ധ' ബന്ധത്തിന്‍റെ കഥ അവിടെ തുടങ്ങുന്നു. ഫലമായി ഒരു വിജിലന്‍സ് കേസ് ഇപ്പോഴും നടക്കുന്നുണ്ട്. മുതലാളിക്കെന്ത് വിജിലന്‍സ്...
നഗരസഭ ആദ്യ ബ്ലോക്ക് നിര്‍മിച്ച് കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുതിയ മിനി സിവില്‍ സ്റ്റേഷന്‍ പണി പൂര്‍ത്തിയാകാത്തിരുന്നതിനാല്‍ മിനി സിവില്‍ സ്റ്റേഷനും പോലീസ് സ്റ്റേഷനും അവിടെ തന്നെ തുടര്‍ന്നു. രാജീവ്ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാമത്തെ ബ്ലോക്ക് നിര്‍മ്മിക്കാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഭീമമായ വരുമാനം നഷ്ടം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി നഗരസഭ ഹൈക്കോടതിയെ സമീപിച്ച് (O.P. 21039/2000) മിനി സിവില്‍ സ്റ്റേഷനും പൊലീസ് സ്റ്റേഷനും അവിടെ നിന്നും ഒഴിപ്പിച്ചു.
അപ്പോള്‍ ജോസ്കോ മുതലാളിക്ക് അപകടം മണത്തു. പുതിയ ബ്ലോക്ക് പണിയുകയും അവിടെ ഒരു സ്വര്‍ണ്ണക്കട വരികയും ചെയ്‌താല്‍ പണി പാളും. പണത്തിന് മുകളില്‍ നഗരസഭ വീണു. B ബ്ലോക്ക് നിര്‍മ്മാണം ഉപേക്ഷിച്ച് അതൊരു മൈതാനമാക്കി. തൊട്ടടുത്ത് തിരുനക്കര മൈതാനം ഉണ്ട്. എങ്കിലും ഇരിക്കട്ടെ ഒരെണ്ണം കൂടി. അങ്ങനെ ഉണ്ടായതാണ് നമ്മ പറഞ്ഞ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം. വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ആവട്ടെ കോടിമതയിലെ കൊതുക് കടി കൊണ്ടും ജീവിക്കുന്നു.
സ്വര്‍ണ്ണക്കടയില്‍ തിരക്കുള്ള ദിവസങ്ങളില്‍ കസ്റ്റമര്‍ പാര്‍ക്കിംഗിനായി മുതലാളി പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം വാടകയ്ക്ക് എടുക്കും. വെറും രണ്ടായിരം രൂപ, തുച്ഛമായ വാടകയെ ഉള്ളൂ. രാത്രികാലങ്ങളില്‍ നഗരത്തില്‍ ഏറ്റവുമധികം അനാശാസ്യവും കൊലപാതകങ്ങളും ഒക്കെ നടക്കുന്ന ഒരു സ്ഥലമാണ് നഗരഹൃദയത്തിലെ ആ പഴയ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം. എന്നാലും അവിടെ ഇന്നും ഒരു കെട്ടിടം ഉയരാതിരിക്കാന്‍ മുതലാളി വേണ്ടത് ചെയ്യുന്നുണ്ട്. നഗരസഭയ്ക്ക് അതിന്റെ വാടകയും വേണ്ട.
നഗരത്തിലെത്തുന്ന ഒരു സാധാരണക്കാരന് താലൂക് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ ഒന്ന്‍ പോകണമെങ്കില്‍ ഓട്ടോയെ ആശ്രയിക്കാതെ തരമില്ല. എത്ര കഷ്ടമാണ് എന്ന് നോക്കുക.
കാര്യങ്ങള്‍ അങ്ങനെയിരിക്കെയാണ് ഇടിഞ്ഞ് വീഴാറായ തിരുനക്കര പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ ജോസ്കോയ്ക്ക് നേരെ എതിരെയുള്ള മുറികള്‍ നഗരസഭ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഡാങ്കോ മുതലാളി പിന്നേം പെട്ടു. അവിടെയും ഏതെങ്കിലും സ്വര്‍ണ്ണക്കട വന്നാല്‍ ?
അതിനെ കുറിച്ച് അടുത്ത ഭാഗത്ത് എഴുതാം...
വാല്‍ക്കഷണം: ഇതിനൊക്കെ എന്ത് തെളിവാണ് ഉള്ളത് എന്നല്ലേ... ചില തെളിവുകള്‍ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. എല്ലാം വിവരാവകാശം വഴി ലഭിച്ചതാണ്.
ഇതിനൊക്കെ എന്താണ് ഒരു പരിഹാരം എന്ന് ചോദിക്കുന്നവരോട് തീര്‍ച്ചയായും പരിഹാരം ഉണ്ട്. ഇത്തവണ കോട്ടയം നഗരസഭാ ഇലക്ഷനില്‍ മത്സരിക്കുന്ന 20-20 ജനകീയ കൂട്ടായ്മയില്‍ അണി ചേരുക. മാറ്റം ഗ്യാരണ്ടീ.
20-20 കോട്ടയത്തിന്റെ ലിങ്കുകള്‍:
വാട്ട്സാപ്പ് ഗ്രൂപ്പ്: https://chat.whatsapp.com/GgSDcfIE0xAKcGgFfaRtbk
ഫേയ്സ്ബുക്ക് ഗ്രൂപ്പ്: https://www.facebook.com/groups/Twenty20Kottayam
പേജ്: https://www.facebook.com/pg/twenty20kottayam

Comments
Post a Comment