എന്താണ് ഒരു നാടിന്റെ വികസനം ?
എന്താണ് ഒരു നാടിന്റെ വികസനം ? ശ്രീ Biju V Jacob എഴുതിയ കാലിക പ്രസക്തിയേറെയുള്ള ഏവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം.
നഗരങ്ങളിലെ തിരക്ക് ട്രാഫിക് കുരുക്കുകൾ നിയന്ത്രിക്കാൻ ഇന്ന് നമ്മളെ ഭരിക്കുന്ന സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്നത് വിദേശത്ത് കാണുന്ന മാതൃകകളാണ് അതുകൊണ്ടാണ് റോഡ് വീതി 4 വരിപ്പാതയിലൂടെയും 8 ഉം 10 ഉം വരി പാതയിലൂടെയും ഫ്ലൈ ഓ വറി ലൂടെയും ഒക്കെ പരിഹരിക്കാം എന്ന സ്വപ്നം ഇവർ ജനങ്ങളോട് പങ്കുവയ്ക്കുന്നത് .ജനങ്ങളും രണ്ടാമതൊരു ചിന്തയില്ലാതെ ആ ശരിയാണ് ഇത് തന്നെയാണ് മാർഗ്ഗം എന്ന തീരുമാനത്തിൽ എത്തുന്നത് .
സത്യത്തിൽ എന്തുകൊണ്ടാണ് നഗരത്തിൽ തിരക്കുണ്ടാവുന്നത് എന്ന് നമ്മൾ ഒന്നാലോചിക്കണം .നഗരത്തിൽ നമ്മൾ കണ്ടുമുട്ടുന്ന 10 പേരോട് നിങ്ങൾ കോട്ടയം നഗരത്തിൽ താമസിക്കുന്ന ഒരാളാണോ എന്ന ചോദിച്ചാൽ അതിൽ 8 പേരും നിങ്ങൾക്ക് ഉത്തരം തരുന്നത് അല്ല എന്നായിരിക്കും .ചിലർ കോട്ടയം ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ താമസിക്കുന്നവരായിരിക്കും അല്ലെങ്കിൽ ജില്ലക്ക് പുറത്തുള്ള മറ്റ് ജില്ലയിലുള്ളവരായിരിക്കും ഇത് കോട്ടയത്തുമാത്രമല്ല എല്ലാ നഗരത്തിലെയും അവസ്ഥയാണ് .
ഇത് മറ്റൊരു രീതിയിൽ നിങ്ങൾക്ക് പരിശോധിക്കാം നിങ്ങൾ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഒരാളാണെങ്കിൽ ഗ്രാമത്തിൽനിന്ന് പുറത്തേക്ക് പോകാനുള്ള വഴികളിൽ അതി രാവിലെ പോയി നിന്നാൽ ആ ഗ്രാമത്തിൽനിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ ബസ് ,ഓട്ടോ ,ബൈക്ക് തുടങ്ങിയ വാഹനങ്ങളിൽ പുറത്തേക്ക് പോകുന്നവരെ കാണാം.മനുഷ്യ ഒഴുക്കാണ് . ഇവർ പോകുന്നത് ഒന്നുകിൽ ജീവിതം നിലനിർത്താൻ ജോലിക്ക് ,ബസ്സിനസ്സിന് ,സ്വയം തൊഴിലിന് അല്ലെങ്കിൽ പഠനാവശ്യത്തിന് ,അല്ലെങ്കിൽ ആരോഗ്യപരമായ ആവശ്യത്തിന് ആശുപത്രികളിലേക്കും മറ്റും വൈകിട്ട് ഒരു 4 മണിയോടുകൂടി വീണ്ടും നിങ്ങൾ അതെ സ്പോട്ടിൽ പോയി നിന്ന് നോക്കുക .തിരികെ കൂടുകളിലേക്ക് ചേക്കേറുന്ന കിളികളെപ്പോലെ ആളുകൾ സ്വന്തം വീട്ടിലേക്ക് തിരികെ പോകുന്നത് കാണാം .
ഈ പറയുന്ന ഹ്യൂമൻ മൂവ്മെന്റ് ആണ് നഗരങ്ങളിലെ തിരക്കുണ്ടാക്കുന്നത് .ഈ ഗ്രാമങ്ങളിൽ നിന്നും ജനങ്ങൾ പുറത്തേക്ക് പോകുന്ന ഒഴുക്ക് നിയന്ത്രിക്കാതെ എത്ര റോഡിൻറെ വീതികൂട്ടിയാലും എത്ര ഫ്ലൈ ഓവർ ഉണ്ടാക്കിയാലും നമുക്ക് തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം .
അത് നിയന്ത്രിക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന ഒരു സർക്കാർ ആദ്യം ചെയ്യേണ്ടത് ഗ്രാമങ്ങളിൽ നിന്ന് ഇന്നത്തെ അവസ്ഥയിൽ എന്തിനാണ് ഇവർ പുറത്തേക്ക് പോകുന്നതെന്ന് അവരുടെ ആവശ്യം അനുസരിച്ചു തരം തിരിക്കണം.പഠിക്കണം .ഇതിൽ ഏതാണ്ട് 15 %(ഞാൻ ഒരു ഉദാഹരണത്തിന് വേണ്ടി പറയുന്നതാണ്) ഒന്നാം ക്ലാസ്‌മുതൽ 12 ആം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളാണ് ഉള്ളത് പഠിക്കാൻ വേണ്ടി അവർ ഗ്രാമത്തിന് പുറത്തേക്ക് സ്കോൾ ബസ്സുകളിലും മാറ്റ് വാഹനങ്ങളിലുമായി പൊയ്ക്കൊണ്ടിരുന്നു .നമ്മുടെ എല്ലാ ഗ്രാമത്തിലും 12 വരെ പഠിപ്പിക്കുന്ന സ്കൂളുകൾ ഉണ്ട് .അതിനാൽ കുട്ടികൾ 12 ആം ക്ലാസ്സ് വരെ അതാത് പഞ്ചായത്തിലെ സ്കൂളുകളിൽ തന്നെ പഠിക്കണം എന്ന കർശന വ്യവസ്ഥ ഉണ്ടാക്കുക .അങ്ങനെ നിഷ്കർഷിച്ചാൽ നല്ലൊരു ശതമാനം പട്ടണങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കഴിയും .
അടുത്തത് ജീവിക്കാൻ വേണ്ടി പുറത്തു പോകുന്നവരാണ് അവരാണ് എണ്ണത്തിൽ കൂടുതൽ ഏതാണ്ട് 50 % വും അവരായിരിക്കും .ഇവർക്ക് .സ്വന്തം ഗ്രാമത്തിൽ തന്നെ ജീവിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടെങ്കിൽ ഇങ്ങനെ പുറത്തു പോകുന്നവരിൽ 60 % പേരും നമ്മുടെ ഗ്രാമത്തിൽ തന്നെ കഴിഞ്ഞുകൂടാൻ തയ്യാറാവും അങ്ങനെ വലിയൊരു ഒഴുക്ക് നമുക്ക് നിയന്ത്രിക്കാം .അതിനായി അവർക്ക് സ്വാശ്രയമായി ജീവിക്കാൻ കഴിയുന്ന രീതിയിൽ ഗ്രാമങ്ങളിലുള്ള വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഓരു SELF SUSTAINED ECONOMY DEVELOP ചെയ്യണം .അതിനുള്ള സാധ്യതകൾ കേരളത്തിൽ ധാരാളം ഉണ്ട് ഇവിടെ ട്രാഫിക് പ്രശ്നം പരിഹരിക്കാൻ വലിയ റോഡ് ഉണ്ടാക്കണം എന്ന് ചിന്തിക്കുന്നവർക്ക് അതൊന്നും ചിന്തിക്കാനുള്ള വിവേകം ഉണ്ടാവില്ല അവരുടെ സാമ്പത്തീക താല്പര്യങ്ങൾ വേറെ ആണ് .
ഇനി ആരോഗ്യ കാര്യങ്ങൾക്കുവേണ്ടി പുറത്തു പോകുന്നവരെയും നിയന്ത്രിക്കാൻ നമുക്ക് കഴിയും .നമ്മൾ കഴിക്കുന്ന ഭക്ഷണം മായവും വിഷവും കലർന്നതല്ല എന്ന് ഉറപ്പ് വരുത്തണം നല്ല കുടി വെള്ളം നല്ല വായൂ ഇതൊക്കെ കിട്ടിയാൽ ഇവിടത്തെ പല മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളും പൂട്ടി കെട്ടും .കൊറോണ വന്ന സമയങ്ങളിൽ ക്യൂബയിലെ ആരോഗ്യ സംവിധാനത്തെപ്പറ്റി ധാരാളം ലേഖനങ്ങൾ പുറത്തു വന്നിട്ടുണ്ട് കഴിയുമെങ്കിൽ വായിക്കണം രോഗം വന്നശേഷം ചികിത്സ അല്ല വേണ്ടത് രോഗം വരാതിരിക്കലാണ് .ഇത് തന്നെ ബൃഹത്തായ ഒരു കുറിപ്പിനുള്ള കാര്യമാണ് അതുകൊണ്ട് കൊടുത്താൽ കുറിക്കുന്നില്ല .
ഇതിക്കെ നടക്കുമോ എന്നതായിരിക്കും അടുത്ത ചോദ്യം .ഇതൊക്കെ ചെയ്യാൻ കഴിയുന്ന പുതിയൊരു രാഷ്ട്രീയ ശക്തി ഉയർന്നു വരണം .അതിനായി ജനങ്ങൾ അങ്ങനെ ചിന്തിച്ചു തുടങ്ങണം .ഇപ്പോൾ നമ്മൾ ചെയ്യുന്നത് ഭരണകൂടം ചിന്തിക്കുന്നതിന്റെ എക്സ്റ്റൻഷൻ മാത്രമാണ് .ശാസ്ത്രി റോഡിന് വീതികൂട്ടണം .അപ്പോൾ വൃക്ഷങ്ങൾ എന്തുചെയ്യും വൃക്ഷങ്ങളെ സംരക്ഷിക്കണം അതിന് കുഴപ്പമില്ലാത്ത രീതിയിൽ വികസനം വേണം എന്ന ചിന്തയാണ് നമുക്ക് ആദ്യം തലയിൽ ഉദിക്കുക അതിന്റെ അർത്ഥം നമ്മൾ ഭരണാധികാരികളുടെ സൊ കോൾഡ് വികസനത്തിന്റെ മാതൃകയിൽ ചിന്തിക്കുന്നു എന്നതാണ് .അങ്ങനെ ആവരുത് നമ്മുടെ ചിന്ത .നമ്മൾ എതിർക്കേണ്ടത് ഇങ്ങനെ റോഡിന്റെ ആവശ്യം നമുക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് .ആ റോഡിന് ഉപയോഗിച്ചു വെറുതെ കളയുന്ന പണം എങ്ങനെ നമുക്ക് കൂടുതൽ ഉപകാരപ്രദമായി വിനിയോഗിക്കാം എന്നായിരിക്കണം അങ്ങനെ ചിന്തിച്ചാൽ മാത്രം പോരാ പ്രവർത്തിക്കുകയും വേണം നിലവിലുള്ള ഫ്രോഡ് "വികസന"മുന്നണികളെ തള്ളിക്കൊണ്ട് പുതിയ ജനകീയമായ പരിസ്ഥിതി സൗഹൃദമായ കാഴ്ചപ്പാടുള്ള പുതിയ രാഷ്ട്രീയമാണ് ഉയർന്നു വരേണ്ടത് . അത്തരം ഒരു കൂട്ടായ്മ യാണ് 2020 കോട്ടയം.
Comments
Post a Comment