നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

 

ട്വന്റി-20 കോട്ടയം ജനകീയ കൂട്ടായ്മ അധികാരത്തില്‍ വന്നാല്‍ നഗരസഭയിലെ ഓരോ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും. വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ വാങ്ങുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ ഇവിടെ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. അതാത് ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പിറ്റേ ദിവസം നഗരസഭ ഓഫീസില്‍ നല്‍കി ആയതിന്റെ രസീത് വാര്‍ഡ്‌ ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് കളക്റ്റ് ചെയ്യാന്‍ സാധിക്കും വിധമാണ് വാര്‍ഡ്‌ ഓഫീസ് പ്രവര്‍ത്തിക്കുക. അതാത് വാര്‍ഡിലെ വാര്‍ഡ്‌ സഭാ യോഗങ്ങളുടെ മിനിട്സും വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും എല്ലാം ഇവിടെ നിന്നും അറിയാന്‍ സാധിക്കും.   തുടക്കത്തില്‍ ഈവനിംഗ് സമയം മാത്രമാകും ഇത് പ്രവര്‍ത്തിക്കുക. ജോലിക്കാര്‍ക്ക് അവധി എടുക്കാതെ തന്നെ നഗരസഭ സേവനങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായകമാകും.കോട്ടയം നഗരസഭയില്‍ ആകെ 52 വാര്‍ഡുകള്‍ ആണുള്ളത്.

ട്വന്റി -20 കോട്ടയം ജനകീയ കൂട്ടായ്മയില്‍ അംഗമാകാനുള്ള വാട്ട്സാപ്പ്  ഗ്രൂപ്പ് ലിങ്ക്.

https://chat.whatsapp.com/JLHYbSaGZouLEHbiMzcWwx

Comments

Popular posts from this blog

Twenty 20 Kottayam - WhatsApp Group Rules

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം