കടമുറികളുടെ വാടക പുതുക്കാത്തത് മൂലം നഗരസഭയ്ക്ക് ഉണ്ടാകുന്നത് അനേക കോടികളുടെ നഷ്ടം

കോട്ടയം നഗരസഭ വാടകയ്ക്ക് നല്കിയിരിക്കുന്ന കടമുറികളുടെ വാടക പുതുക്കാത്തത് മൂലം നഗരസഭയ്ക്ക് ഉണ്ടാകുന്നത് അനേക കോടികളുടെ നഷ്ടം. മുനിസിൽ കൗൺസിൽ പുതുക്കി നിര്‍ണയിച്ചത് പ്രകാരമുള്ള നഗരത്തിലെ വിവിധ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളുടെ വാടകയാണ്  വര്‍ഷങ്ങളായി നഗരസഭ ഈടാക്കാത്തത്.

കടമുറികൾ വാടക് നൽകിയവർക്ക് നിലവിലെ പ്രതിമാസ വാടകയിൽ 10% വര്‍ധനവ് വരുത്തി വാടകക്കാലാവധി 2  വര്‍ഷത്തേക്ക് നീട്ടി നൽകയാണ് ചെയ്യേണ്ടത്. എന്നാല്‍ പ്രസ്തുത നപടിക്രമം യഥാസമയം  നിർവഹിക്കുകയാ, നിര്‍വഹിച്ചാല്‍ തന്നെ അത് പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാബല്യത്തില്‍ ഇരുന്ന നിരക്കില്‍ തന്നെ വാടക ഈടാക്കി പോരുകയുമാണ് നഗരസഭ ചെയ്ത് പോരുന്നതെന്ന്  വാടക രജിസ്റ്റര്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ഇപ്പോഴും പ്രതിമാസം 300-ഉം 400-ഉം രൂപ വാടക നല്‍കുന്ന കടമുറികള്‍ നഗരത്തില്‍ ഉണ്ടെന്ന  അറിവ് ഞെട്ടിക്കുന്നതാണ്.  

ഇത് സംബന്ധിച്ച് ആക്ഷേപം ഉണ്ടായപ്പോള്‍ നഗരസഭ നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു. നഗരസഭയുടെ കടമുറികൾ നിയമവിമായി കീഴ് വാടകയ്ക്ക് കൊടുക്കുന്നതിനെ പറ്റി ആക്ഷേപം ഉണ്ടായതിനാല്‍ ആയത് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക്  മാത്രം പുതുക്കാനാണ് കൌണ്‍സില്‍ തീരുമാനം എടുത്തിരിക്കുന്നത് എന്നുമാണ്.  കൊള്ളാം നല്ല കാര്യം, പക്ഷെ സംഭവിച്ചതോ ?

നഗരസഭ-യുടെ കടമുറികള്‍ കീഴ് വാടകയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനമെടുക്കുന്നത് 28.10.2016-ലെ കൗൺസിൽ യോഗത്തിലാണ്. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ ഓഫീസറെ തീരുമാനപ്പെടുത്തുകയും ചെയ്തു. വേഷപ്രച്ഛന്നനായി നടന്നാണ് ഈ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ച് ഇരുനൂറോളം കടമുറികള്‍ കീഴ് വാടകയ്ക്ക് കൊടുത്തതായി റവന്യൂ ഓഫീസര്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.  തുടര്‍ന്ന് ഇത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ വന്നത് 13.09.2017-ലും ജനറല്‍ കൌണ്‍സിലിന്റെ പരിഗണനയ്ക്ക് എത്തിയത് 2018-ലും. അമ്പോ എന്തൊരു ശുഷ്കാന്തി.

എന്നിട്ടെന്തുണ്ടായി ? ഈ കീഴ് വാടകയ്ക്ക് കൊടുത്ത കടമുറികള്‍ എല്ലാം പാര്‍ട്ട്ണര്‍ഷിപ്പ് ഡീഡിന്‍റെ അടിസ്ഥാനത്തില്‍ 10 % വാടക വര്‍ദ്ധിപ്പിച്ച് നിയമവിരുദ്ധമായി ക്രമപ്പെടുത്തി നല്‍കുകയും നിയമ ലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമാണ്‌ കൌണ്‍സില്‍ ചെയ്തത്.  കടമുറികള്‍ കീഴ് വാടകയ്ക്ക് കൊടുത്തു എന്ന ആക്ഷേപത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ വാടക വര്‍ദ്ധിപ്പിക്കാതെ ഇരുന്ന ശേഷം കേവലം  10 % മാത്രം വര്‍ദ്ധന വരുത്തി. എന്നാല്‍ തീരുമാനം എടുത്തതല്ലാതെ നാളിതുവരേയും പുതുക്കിയ നിരക്കില്‍ വാടകയും പിഴപ്പലിശയും നാഗരസഭ ഈടാക്കിയിട്ടില്ല. ഒരു നടപടിക്രമം പ്രാവര്‍ത്തികമാക്കുന്നതില്‍ നഗരസഭയുടെ ഉദ്യോഗസ്ഥ-ഭരണ വിഭാഗം പുലര്‍ത്തുന്ന അസാധാരണ കാലതാമസവും നിസ്സംഗതയും മൂലം നഗരസഭാ ഫണ്ടില്‍ കോടികളുടെ ചോര്‍ച്ചയാണ് ഉണ്ടാകുന്നത്.

നഗരസഭയിലെ സാധാരണക്കാരന് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ ആണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. കുറഞ്ഞ വാടകയ്ക്കും ഡിപ്പോസിറ്റിനും നഗരത്തിലെ കടമുറികള്‍ സാധാരണക്കാരനും ലഭ്യമാകണം. സത്യസന്ധരും ഇച്ഛാശക്തിയുമുള്ള വ്യക്തികളെ നഗരസഭ ഇലക്ഷനില്‍ തിരഞ്ഞെടുത്താല്‍ അനേക കോടികളുടെ ഇത്തരം വരുമാന ചോര്‍ച്ചകള്‍ തടയാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി അങ്ങനെ ലഭിക്കുന്ന തുക കൊണ്ട് കിഴക്കമ്പലത്ത് സാധ്യമായ രീതിയിലുള്ള വികസനം കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കാനും സാധിക്കും. അങ്ങനെയൊരു ലക്ഷ്യത്തോടെയാണ് 20-20 കോട്ടയം ജനകീയ കൂട്ടായ്മ ഇത്തവണ കോട്ടയത്ത് നഗരസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

20-20 കോട്ടയത്തിന്റെ ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/GgSDcfIE0xAKcGgFfaRtbk

Comments

Popular posts from this blog

രണ്ടര രൂപയ്ക്ക് കോട്ടയം നഗരസഭ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കടമുറികള്‍.

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം

Twenty 20 Kottayam - WhatsApp Group Rules