Posts

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം

Image
ട്വന്റി 20 കോട്ടയം അധികാരത്തിൽ വന്നാൽ കോടിമത പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റും. നഗരത്തിനുള്ളിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക നഗരമാണ് കോട്ടയം. രാത്രിയായാൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും പരിസരപ്രദേശങ്ങളും നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. സന്ധ്യ കഴിഞ്ഞാല് ‍ സ്ത്രീകൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. നഗരത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള ബാധ്യത നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും ഉണ്ട്. നിര് ‍ ഭയ ദിനാചരണത്തിന് ‍ റെ ഭാഗമായി കൂട്ടത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചാല് ‍ ഉറപ്പു വരുത്താനാവുന്നതല്ല രാത്രിയില് ‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷിതത്വം. കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷന് ‍ ടൌണിലേക്ക് മാറ്റുക എന്നതാണ് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ആദ്യമായി ചെയ്യേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച തേര് ‍ ഡ് ഐ ന്യൂസിന് അഭിനന്ദനങ്ങൾ.    ട്വൻറി 20 കോട്ടയം അധികാരത്തില് ‍ വന്നാല് ‍ തിരുനക്കരയില് ‍ സ്ഥലം കണ്ടെത്തി കോടിമതയിലെ വെസ്റ്റ് പോലീസ്‌ സ്റ്റേഷന് ‍ ടൌണിലേക്ക് മാറ്റും എന്നുറപ്പ

മാലിന്യ സംസ്കരണത്തിനായി കോട്ടയം നഗരസഭ ആവിഷ്കരിച്ച 6 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയില്ല.

Image
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 2018 -19 സാമ്പത്തിക വർഷത്തിൽ കോട്ടയം നഗരസഭ ആവിഷ്കരിച്ച 6 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയില്ല. 13 പദ്ധതികള്‍ക്കായി നീക്കി വെച്ച 6.22 കോടി രൂപയില്‍ വെറും 26 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. അതായത് വകയിരുത്തിയ തുകയുടെ വെറും നാല് ശതമാനം മാത്രം. ഖരമാലിന്യ സംസ്കരണം , കൊതുകുനിവാരണം, വാർഡ് തല ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പാക്കാതെ നഗരസഭയുടെ ആരോഗ്യ വിഭാഗം ഗുരുതര വീഴ്ച വരുത്തിയത്. കോട്ടയം നഗരവാസികൾ നേരിടുന്ന അതിരൂക്ഷമായ പ്രശ്നങ്ങളിലൊന്ന് മാലിന്യസംസ്കരണം. ഫണ്ട് ഉണ്ടായിട്ടും മാലിന്യം പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍  എന്ത് കൊണ്ട് നടപ്പാക്കിയില്ല എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ നഗരസഭാ കൌണ്‍സില്‍ ബാധ്യസ്ഥരാണ്.  ഖരമാലിന്യ സംസ്കരണത്തിനായി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 3.29 കോടി രൂപയുടെ ഫണ്ടും ഇപ്രകാരം ചെലവഴിക്കാത്തതിൽ പെടുന്നു.  നേരത്തെ പൊതുമരാമത്ത് പണികളുമായി ബന്ധപ്പെട്ട വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 19.9 7 കോടി രൂപ കോട്ടയം നഗരസഭ പാഴാക്കി കളഞ്ഞ വിവരം #2020Kottayam  പുറത്ത് വിട്ട

നഗരസഭാ സ്റ്റാളുകള്‍ ലേലത്തുക ഈടാക്കാതെ നൽകി ക്രമക്കേട് നടത്തിയത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കി.

Image
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ‍ ലേലത്തുക ഈടാക്കാതെ നൽകി ഗുരുതര ക്രമക്കേട് നടത്തിയത് സംബന്ധിച്ച് #2020Kottayam വിജിലന് ‍ സ് ഡയറക്ടര് ‍ ക്ക് പരാതി നല് ‍ കി. നഗരസഭയിലെ പല കൗൺസിലർമാരുടെയും ഒത്താശയില് ‍ നടന്ന ക്രമക്കേട് സംബന്ധിച്ച പരാതിയുടെ പൂര് ‍ ണ രൂപം ചുവടെ.   1. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബീഫ്, ആട്ടിറച്ചി സ്റ്റാളുകള് ‍ ഒരു വര് ‍ ഷത്തേയ്ക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ച് വര് ‍ ഷാവര് ‍ ഷം ലേലം ചെയ്ത് നല് ‍ കുകയാണ് നഗരസഭ ചെയ്ത് പോരുന്നത്. ബീഫ് സ്റ്റാൾ നമ്പര് ‍ 2- വിന് 562500 രൂപയായിരുന്നു നഗരസഭ 2018-19 വര് ‍ ഷത്തില് ‍ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. 2. പൊതുലേലത്തിലും പുനർലേലത്തിലും ബീഫ് സ്റ്റാൾ നമ്പര് ‍ 2 പോകാതെ വന്നതിനെ തുടർന്ന് നഗരസഭ ഓഫർ ക്ഷണിക്കുകയും വി.സി. ചാണ്ടി, വടമറ്റത്തില് ‍ , വടവാതൂർ എന്ന വ്യക്തി മൂന്ന് ‍ ലക്ഷം രൂപയുടെ ഓഫര് ‍ നല് ‍ കുകയുമായിരുന്നു. 28.05.2018 - ലെ 33 ആം നമ്പര് ‍ നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം ടി ഓഫര് ‍ അംഗീകരിച്ച് നല് ‍ കിയിരുന്നു. 3. എന്നാല് ‍ ലേല തുക ഈടാക്കാതെ നഗരസഭാ സെക്രട്ടറി 29.05.2018 -ല് ‍ R6-32705/17 ആം നമ്

ട്വന്റി ട്വന്റി കോട്ടയം ജനകീയ കൂട്ടായ്മയുടെ ബൈലോ

                                                                                                                           Reg. No-KTM/TC/267/2020                                                നിയമാവലി                                        അദ്ധ്യായം I - ആമുഖം         കോട്ടയം ജില്ലയിലെ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമത്തിനും  ഭരണസംവിധാനത്തിലെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും  ഭരണരംഗത്ത് സുതാര്യത, അക്കൌണ്ടബിലിറ്റി, ജനകീയ പങ്കാളിത്തം എന്നിവ ഉറപ്പ് വരുത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും  ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാ ജനങ്ങളേയും നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിനും ജനങ്ങളെ ദോഷമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഗ്രാമസ്വരാജില്‍ അധിഷ്ഠിതമായി  ഗ്രാമങ്ങളേയും നഗരങ്ങളേയും സ്വയംപര്യാപ്തമാക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദ്ദ സുസ്ഥിര വികസനം നടപ്പിലാക്കുന്നതിനും വേണ്ടി 1955 - ലെ ട്രാവൻകൂർ - കൊച്ചിൻ സാഹിത്യ ശാസ്ത്രീയ ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്റ്റ് അനുസരിച്ച് രൂപീകൃതമായ സംഘടനയാ

Twenty 20 Kottayam - WhatsApp Group Rules

Image
 Group Rules 1.  കൂട്ടായ്മയുടെ ടെലഗ്രാം ഗ്രൂപ്പില്‍ ചേരുന്ന എല്ലാവരും തങ്ങളുടെ  മൊബൈല്‍ നാം, പേര്, പഞ്ചായത്ത്‌/നഗരസഭ , വാര്‍ഡ്‌   ജോലി  എന്നിവ പറയേണ്ടതാണ്. 2. ഈ ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് ചേര്‍ന്ന പോസ്റ്റ്‌ / വീഡിയോ മാത്രമേ അനുവദിക്കൂ. 3. കോട്ടയം നഗരസഭയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാം. 4. +ve ആയി അഭിപ്രായങ്ങള്‍ പറയുക; നെഗറ്റീവ് ആയി സംസാരിക്കുന്നവരെ ഒഴിവാക്കും.   5.  പരമാവധി ടൈപ്പ് ചെയ്ത് അഭിപ്രായം പറയുക. അത്യാവശ്യ ഘട്ടത്തില്‍ മാത്രം വോയ്സ് ഇടുക. അത് ഒരു കാരണവശാലും ഒന്നര മിനിറ്റില്‍ കൂടാന്‍ പാടുള്ളതല്ല.  ആരോഗ്യകരമായ സംവാദം മാത്രം നടത്തുക. 6. കോട്ടയം നഗരസഭയ്ക്കും ജില്ലയ്ക്കും പുറത്തുള്ള ആളുകള്‍ക്ക് അവര്‍ക്ക് താല്പര്യം ഉള്ളിടത്തോളം ഈ ഗ്രൂപ്പില്‍ തുടരാവുന്നതാണ്.   7. കോട്ടയത്തിന് ഒരു മാറ്റം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ട്വന്റി 20 കോട്ടയം ജനകീയ കൂട്ടായ്മ തുടങ്ങിയിരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പ് ആയതിനാലാണ് "20-20 കോട്ടയം" എന്ന് പേരിട്ടിരിക്കുന്നത്. കിഴക്കമ്പലം ഞങ്ങളുടെ ഒരു പ്രചോദനം മാത്രമാണ്, അല്ലാതെ ട്വന്റി-20 കിഴക്കമ്പലവുമായി ഇത

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

Image
  ട്വന്റി-20 കോട്ടയം ജനകീയ കൂട്ടായ്മ അധികാരത്തില്‍ വന്നാല്‍ നഗരസഭയിലെ ഓരോ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും. വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ വാങ്ങുന്നതിനും പൂരിപ്പിച്ച അപേക്ഷകള്‍ ഇവിടെ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. അതാത് ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പിറ്റേ ദിവസം നഗരസഭ ഓഫീസില്‍ നല്‍കി ആയതിന്റെ രസീത് വാര്‍ഡ്‌ ഓഫീസില്‍ നിന്നും ജനങ്ങള്‍ക്ക് കളക്റ്റ് ചെയ്യാന്‍ സാധിക്കും വിധമാണ് വാര്‍ഡ്‌ ഓഫീസ് പ്രവര്‍ത്തിക്കുക. അതാത് വാര്‍ഡിലെ വാര്‍ഡ്‌ സഭാ യോഗങ്ങളുടെ മിനിട്സും വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും എല്ലാം ഇവിടെ നിന്നും അറിയാന്‍ സാധിക്കും.   തുടക്കത്തില്‍ ഈവനിംഗ് സമയം മാത്രമാകും ഇത് പ്രവര്‍ത്തിക്കുക. ജോലിക്കാര്‍ക്ക് അവധി എടുക്കാതെ തന്നെ നഗരസഭ സേവനങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായകമാകും.കോട്ടയം നഗരസഭയില്‍ ആകെ 52 വാര്‍ഡുകള്‍ ആണുള്ളത്. ട്വന്റി -20 കോട്ടയം ജനകീയ കൂട്ടായ്മയില്‍ അംഗമാകാനുള്ള വാട്ട്സാപ്പ്  ഗ്രൂപ്പ് ലിങ്ക്. https://chat.whatsapp.com/JLHYbSaGZouLEHbiMzcWwx