മാലിന്യ സംസ്കരണത്തിനായി കോട്ടയം നഗരസഭ ആവിഷ്കരിച്ച 6 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയില്ല.


മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് 2018 -19 സാമ്പത്തിക വർഷത്തിൽ കോട്ടയം നഗരസഭ ആവിഷ്കരിച്ച 6 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയില്ല. 13 പദ്ധതികള്‍ക്കായി നീക്കി വെച്ച 6.22 കോടി രൂപയില്‍ വെറും 26 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. അതായത് വകയിരുത്തിയ തുകയുടെ വെറും നാല് ശതമാനം മാത്രം. ഖരമാലിന്യ സംസ്കരണം , കൊതുകുനിവാരണം, വാർഡ് തല ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പാക്കാതെ നഗരസഭയുടെ ആരോഗ്യ വിഭാഗം ഗുരുതര വീഴ്ച വരുത്തിയത്. കോട്ടയം നഗരവാസികൾ നേരിടുന്ന അതിരൂക്ഷമായ പ്രശ്നങ്ങളിലൊന്ന് മാലിന്യസംസ്കരണം. ഫണ്ട് ഉണ്ടായിട്ടും മാലിന്യം പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍  എന്ത് കൊണ്ട് നടപ്പാക്കിയില്ല എന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ നഗരസഭാ കൌണ്‍സില്‍ ബാധ്യസ്ഥരാണ്.  ഖരമാലിന്യ സംസ്കരണത്തിനായി സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 3.29 കോടി രൂപയുടെ ഫണ്ടും ഇപ്രകാരം ചെലവഴിക്കാത്തതിൽ പെടുന്നു.  നേരത്തെ പൊതുമരാമത്ത് പണികളുമായി ബന്ധപ്പെട്ട വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 19.9 7 കോടി രൂപ കോട്ടയം നഗരസഭ പാഴാക്കി കളഞ്ഞ വിവരം #2020Kottayam  പുറത്ത് വിട്ടിരുന്നു.

                                നടപ്പാക്കാത്ത പദ്ധതികളുടെ വിശദാംശങ്ങള്‍



#2020Kottayam
ജനകീയ മുന്നേറ്റത്തില് അണി ചേരൂ. വാട്ട്സാപ്പ് 9497695596

Comments

Popular posts from this blog

Twenty 20 Kottayam - WhatsApp Group Rules

നഗരസഭയിലെ എല്ലാ വാര്‍ഡിനും ഓഫീസ് സ്ഥാപിക്കും - ട്വന്റി-20 കോട്ടയം

കോടിമതയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ തിരുനക്കരയിലേക്ക് മാറ്റാന്‍ ട്വന്റി 20 കോട്ടയം